കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടുകാരെ വളരെയധികം ഭീതിലാഴ്ത്തിയ കടുവ അവസാനം കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിന്സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവകുടുങ്ങയത്. ഇന്നലെ രാത്രി 9.15 ഓടെയാണ്സംഭവം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കഴിഞ്ഞ ദിവസങ്ങളിലായി രണ്ടിടങ്ങളിൽ മൂന്ന് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവ കൂട്ടിലായത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കടുവയെ കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.