പുതിയ സംവിധാനവുമായി ഗവൺമെന്റ് മെഡിക്കൽ കോളേജ്
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് പുതിയ ലൈബ്രറി സംവിധാനം ഒരുക്കിയിരിക്കുകയാണ്. 756 പുസ്തകങ്ങൾ ഉള്ള പുതിയ ലൈബ്രറി റൂം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. 13 ലക്ഷം രൂപ ചെലവിലാണ് പുസ്തകങ്ങൾ ഒരുക്കിയത്. എംഎൽഎ ഓആർ കേളു ഉദ്ഘാടന കർമ്മം നിർവഹിച്ചു
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾക്ക് പഠനത്തിനുള്ള പുസ്‌തക ങ്ങളും ഇവിടെ ലഭ്യമാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ യാണ് ലൈബ്രറിയുടെ പ്രവർത്തന സമയം. മെഡിക്കൽ കോളേജ് പ്രിൻ സിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായിരുന്നു.
Comments (0)