മൈലമ്പടി: ഇന്നലെ കൂട്ടിൽ അകപ്പെട്ട കടുവയെ തിരിച്ചറിഞ്ഞു. WYS 07 എന്ന ഐ.ഡി നമ്പർ ഉള്ളതും ഉദ്ദേശം 7 വയസ്സ് പ്രായമുള്ളതുമായ പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്. സൗത്ത് വയനാട് ഡിവിഷൻ, ചെതലത്ത് റെയ്‌ഞ്ച്, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുല്ലുമല, മൈലമ്പാടി, അപ്പാട് ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ 10 ദിവസത്തോളം ഇറങ്ങുകയും, വളർത്ത് മ്യഗങ്ങളെ പിടികൂടുകയും ചെയ്ത കടുവ മൈലമ്പാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. ഇന്നലെ രാത്രി 9.30 യോടെയാണ് കടുവ കുട്ടിൽ അകപ്പെട്ടത്.
അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ വിശദമായ പരിശോധനകൾക്ക് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശാനുസരണം തൂടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് വനം വകുപ്പ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr