തോൽപ്പെട്ടി: മതിയായ രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുവന്ന 1.600 കിലോഗ്രാം സ്വർണം വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും വയനാട് ഐ ബി യും വയനാട് എൻഫോഴ്സ്മെന്റ്സ് സ്‌ക്വാടും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി.
*വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!*
നിലമ്പൂർ സ്വദേശികളായ നൗഫൽ.എം (39), റഷീദ് സി. ടി (44), നസീമ.പി (40) എന്നിവരാണ് കാറിലു ണ്ടായിരുന്നത്. കൂടിയ സ്വർണ്ണം തുടർ നടപടികൾക്കായി വയനാട് ജിഎസ്ടി വകുപ്പിന് കൈമാറി. ഐ.ബി ഇൻ സ്പക്ടർ കെ.ഷാജി, അസി.എക്സൈസ് ഇൻസ്പെക്ടർ വി.രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാ ലിക്കുന്നേൽ, സന്തോഷ് കൊമ്പ്രക്കണ്ടി, സിഇഒമാരായ രജിത്ത് പി.വി, ശശികുമാർ പി. എൻ, അനൂപ്കുമാർ.കെ, ജെയ്മോൻ ഇ.എസ്, എക്സൈസ് ഡ്രൈവർ മാരായ ബാലചന്ദ്രൻ, പ്രസാദ്, എന്നിവരാണ് സ്വർണ്ണം പിടികൂടിയത്.