Posted By Anuja Staff Editor Posted On

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; ദേശീയ മനുഷ്യാവകാശകമ്മിഷൻ ഇന്നെത്തും


കല്പറ്റ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി മരിച്ച കേസിൽ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശകമ്മിഷൻ തിങ്കളാഴ്ച കോളേജിലെത്തും. 12-ാം തീയതിവരെ ദേശീയ മനുഷ്യാവകാശകമ്മിഷൻ അംഗങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട് കാംപസിലുണ്ടാവും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കോളേജ് അധികൃതർ, ഹോസ്റ്റൽ വാർഡൻ, ആന്റി റാഗിങ് സെൽ മേധാവി, അംഗങ്ങൾ, കാന്റീൻ, ശുചീകരണത്തൊഴിലാളികൾ തുടങ്ങി എല്ലാവരും കാംപസിൽ ഉണ്ടായിരിക്കണമെന്നാണ് നിർദേശം. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട പരാതികളുടെ കോപ്പിയും കോളേജിൽ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ കോപ്പിയും കമ്മിഷന് കൈമാറാനും നിർദ്ദേശമുണ്ട്.സിദ്ധാർഥന്റെ മരണത്തിനുമുമ്പ് കോളേജ് അധികൃതർക്ക് ലഭിച്ച പരാതികളുടെ കോപ്പിയും അതിൽ എന്തു നടപടി സ്വീകരിച്ചുവെന്ന വിശദാംശങ്ങളും കമ്മിഷനുമുമ്പാകെ നൽകാനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെയും കമ്മിഷൻമുമ്പാകെ ഹാജരാക്കണമെന്നും റിപ്പോർട്ടിലുണ്ട്.കൂടാതെ, കോളേജിൽ കമ്മിഷന് തെളിവെടുപ്പ് നടത്താനാവശ്യമായ സജ്ജീകരണങ്ങളോടെ ഒരു മുറി അനുവദിച്ചുനൽകണമെന്നും ഡീനിന് നൽകിയ കത്തിൽ കല്പറ്റ ഡിവൈ.എസ്.പി. ആവശ്യപ്പെടുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version