കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂ‌ളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും സഞ്ചരിച്ച കാർ ആണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വാഹനം ഓടിച്ച കെ.ടി. ഗുൽസാർ (45) ആണ് മരിച്ചത്. ഭാര്യ ജസീല, മക്കളായ നസിൽ മുഹമ്മദ്(17), ലൈഫ ഫാത്തിമ (7), ലഹീൻ, സഹോദരിയുടെ മക്കളായ സിൽജ (12), സിൽത്ത(10) എന്നിവരെ കൽപറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version