സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

കല്പറ്റ:വയനാട്ടിൽ വാഹനാപകടം മഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരണപെട്ടു. മഞ്ചേരി കിഴെക്കെത്തല ഓവുങ്ങൽ മുഹമ്മദ് അബ്ദു‌ൽ സലാമിൻ്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരണപെട്ടത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലേ വളവിൽ രാത്രി പത്ത് മണിയോടെ തസ്‌കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌കിയ. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പ്‌പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്‌മിയ എന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version