Posted By Anuja Staff Editor Posted On

സ്വർണവില കുറഞ്ഞു; നേരിയ ആശ്വാസത്തിൽ സ്വർണാഭരണ ഉപഭോക്താക്കൾ

റെക്കോർഡുകൾ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണ വിലയിൽ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6765 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ചൊവ്വാഴ്‌ച ഒറ്റയടിക്ക് 720 വർധിച്ച് 54,360 രൂപയായി ഉയർന്നാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ സ്വർണവിലയിൽ മാറ്റം ഉണ്ടായില്ല. തുടർന്നാണ് ഇന്ന് വില കുറഞ്ഞത്.കഴ ിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവിലയാണ് ഈ മാസം മൂന്നാംതീയതി മുതൽ വീണ്ടും ഉയരാൻ തുടങ്ങിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version