കൽപറ്റയിലും മാനന്തവാടിയിലും പ്രചാരണവുമായി എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ

കൽപറ്റ എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ പര്യടനം നടത്തി. മെച്ചനയിലെ ആദിവാസി കുടുംബങ്ങൾ സംഘടിപ്പിച്ച കുടുംബയോഗത്തിൽ പങ്കെടുത്തു. കർഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും നിലവിലെ എംപി അവഗണിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മെച്ചനയിൽ പണിയ സമുദായ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലും പങ്കെടുത്തു. തുടർന്നു വിളമ്പുകണ്ടം തണ്ണീർവയലിൽ നടന്ന കുടുംബയോഗത്തിലെത്തി. ചേര്യംക്കൊല്ലി കൊമ്മയാട് കുടുംബ യോഗത്തിൽ പുതുതായി പാർട്ടിയിലേക്ക് വന്നവരെ സ്വീകരിച്ചു.ഉച്ചയ്ക്കു ശേഷം വെള്ളമുണ്ടയിൽ റോഡ് ഷോ നടത്തി. വാദ്യഘോഷങ്ങളോടെ പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്നു കോറോത്തേക്ക് ബൈക്കു റാലികളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ സ്ഥാനാർഥി എത്തി.വാളാട് നടന്ന പര്യടനത്തിൽ, പുതുതായി പാർട്ടിയിൽ ചേർന്നവരെ സ്വീകരിച്ചു. പൊതുയോഗം മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു‌. തുടർന്ന് തലപ്പുഴയിലും കാട്ടിക്കുളത്തും റോഡ് ഷോ നടന്നു. മുൻ ജില്ലാ അധ്യക്ഷരായ സജി ശങ്കർ, കെ.പി.മധു തുടങ്ങിയവർ സ്‌ഥാനാർഥിയെ അനുഗമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version