തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികൾ മാറ്റിവെക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തെരഞ്ഞെടുപ്പ് പ്രചാരണമുൾപ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികൾ ഉണ്ടായിരുന്നു.ഇന്ന് ഝാർഖണ്ഡിൽ നടന്ന ഇന്ത്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോൺഗ്രസ് റാലിയിലും രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നനങ്ങളെത്തുടർന്നാണ് രാഹുൽ ഗാന്ധി റാഞ്ചിയിലെ ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച ഇന്ത്യാ ബ്ലോക്കിന്റെ ‘ഉൽഗുലാൻ റാലി’ നടക്കുന്ന സത്നയിലും റാഞ്ചിയിലും പ്രചാരണം നടത്താനിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനാൽ ഇപ്പോൾ ന്യൂഡൽഹിയിൽ നിന്ന് പുറത്തുപോകാൻ കഴിയുന്നില്ലെന്ന് ജയറാം രമേശ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.