ഏപ്രിൽ26-ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി.(എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ്12അംഗീകൃത തിരിച്ചറിയൽ രേഖകൾ കൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാം. ആധാർ കാർഡ്,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്(യു.ഡി.ഐ.ഡി.), സർവീസ് ഐ.ഡി. കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്‌മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എൻ.പി.ആർ.- ആർ.ജി.ഐ. നൽകുന്ന സ്‌മാർട്ട് കാർഡ്, പെൻഷൻ രേഖ, എം.പി./എം.എൽ.എ./ എം.എൽ.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാവുന്നത്.