നിങ്ങൾക്കും പണി കിട്ടിയോ .! ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്‌ത്‌ ബാങ്ക്; സൂക്ഷിച്ചില്ലെങ്കിൽ കുടുങ്ങും

17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് തടഞ്ഞ് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ.ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിതരണം ചെയ്‌ത 17,000 ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ തെറ്റായ ഉപയോക്താക്കളിൽ എത്തിച്ചേർന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന്

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഐസിഐസിഐ ബാങ്ക് വക്താവ് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. ‘അടിയന്തര നടപടിയെന്ന നിലയിൽ, ഞങ്ങൾ ഈ കാർഡുകൾ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കൾക്ക്പുതിയവ നൽകുകയും ചെയ്യുന്നു. അസൗകര്യത്തിൽഞങ്ങൾ ഖേദിക്കുന്നു,’- ഐസിഐസിഐ ബാങ്ക് വക്താവ്

പറഞ്ഞു.ബാധിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് പോർട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ‘ഒരു കാർഡ് എങ്കിലും ദുരുപയോഗം ചെയ്‌തതായുള്ള ഒരു സംഭവവും ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്ബത്തിക നഷ്‌ടമുണ്ടായാൽ ബാങ്ക് ഉപഭോക്താവിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു’- വക്താവ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version