Posted By Anuja Staff Editor Posted On

വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി

തി രുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി.കള്ളവോട്ട് ചെയ്തെന്ന് 16 പരാതികളാണ് വിവിധ ജില്ലകളിൽ നിന്ന് ഉണ്ടായത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പത്തനംതിട്ട മണ്ഡലത്തിൽ ഏഴ് കള്ളവോട്ട് പരാതികൾ ഉണ്ടായി. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ച രണ്ട് പേരുടെ ശ്രമം പോളിംഗ് ഉദ്യോഗസ്ഥർ വിഫലമാക്കി.

പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. ആനപ്പാറയിൽ ഹസൻ ബീവി വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും മറ്റാരോ അവരുടെ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാന്റെ വോട്ട് മറ്റാരോ ചെയ്‌തു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളിലും കള്ളവോട്ട് പരാതികളുണ്ടായി.ഇടുക്കി ഖജനാപ്പറയിൽ മുരുകൻ മൂക്കൻ വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും മറ്റാരോ വോട്ട് രേഖപ്പെടുത്തി. കരിമണ്ണൂർ സ്വദേശികളായ ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആറാം മൈൽ സ്വദേശി ബിജുവിനെ യുഡിഎഫ് ബൂത്ത് ഏജൻ്റ്മാർ പിടികൂടി.

തിരുവനന്തപുരം കുന്നുകുഴിയിൽ രണ്ട് കള്ളവോട്ട് പരാതികളുയർന്നു. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകൾ മറ്റൊരോ ചെയ്‌തു.മണക്കാട് സ്‌കൂളിൽ പി രാജേഷിന്റെ വോട്ട് മറ്റാരോ ചെയ്തു‌. ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മയുടെ വോട്ടും മറ്റാരോ ചെയ്തു.

മലപ്പുറം പെരിന്തൽമണ്ണയിലും തൃശൂർ ഒല്ലൂരും കള്ളവോട്ട് നടന്നെന്ന് പരാതി ഉണ്ടായി.ഇടുക്കിയിൽ രണ്ടിടത്ത് ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് പോളിംഗ് ഉദ്യോഗസ്ഥർ വിഫലമാക്കി. ചെമ്മണ്ണാറിലും കുമ്‌ബപ്പാറയിലും തമിഴ്നാട്ടിൽ വോട്ട് ചെയ്‌തിട്ടെത്തിയവരെ തടയുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version