ജില്ലയിൽ രാത്രിവൈകിയും പോളിങ് നടന്നു

കല്പറ്റ : വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനാലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വൈകിയതിനാലും ജില്ലയിൽ പലയിടങ്ങളിലും പോളിങ് വൈകി. മാനന്തവാടി നിയോജകമണ്ഡലത്തിൽ ആറരയ്ക്കുശേഷം 12 ബൂത്തുകളിലായി 844 പേരാണ് വോട്ടുചെയ്തത്. മൂന്നുതവണ വോട്ടിങ് യന്ത്രം തകരാറിലായ തരുവണ ഗവ. ഹൈസ്‌കൂളിലെ 139-ാം നമ്പർ ബൂത്തിൽ 150 പേരാണ് ആറരയ്ക്കുശേഷം വോട്ടുചെയ്തത്. ഇതിൽ ഒട്ടേറെപ്പേർ മൂന്നുമണിമുതൽ വരിനിന്നവരായിരുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ആറുമണിക്കുശേഷം 184 പേർക്ക് ടോക്കൺ നൽകിയെങ്കിലും വോട്ടിങ് താമസിച്ചതിനാൽ പലരും വോട്ടുചെയ്യാതെ മടങ്ങി. രാവിലെ 10.30-നാണ് വോട്ടിങ് യന്ത്രം ആദ്യം പണിമുടക്കിയത്. 1.15-ഓടെ പുതിയ യന്ത്രമെത്തിച്ചെങ്കിലും ഉച്ചയ്ക്കു രണ്ടോടെ വീണ്ടും യന്ത്രം തകരാറിലായി. മുക്കാൽ മണിക്കൂറിനുശേഷം പുതിയ യന്ത്രമെത്തിച്ചെങ്കിലും പിന്നെയും സമയമെടുത്താണ് വോട്ടിങ് പുനരാരംഭിച്ചത്. വോട്ടിങ് യന്ത്രത്തിൽ വോട്ടുചെയ്‌തശേഷം ബീപ് ശബ്ദം വരാൻ വൈകിയതാണ് വോട്ടിങ് പ്രക്രിയ വൈകാൻ കാരണമായതെന്ന് വോട്ടർമാർ പരാതിപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version