ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് ടൂളായ ഗൂഗിൾ മീറ്റിൽ നിരവധി ഫീച്ചറുകൾ ഈ ഇടയായി കൊണ്ടവരുന്നുണ്ട്. ചില ഫീച്ചറുകൾ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ നിർദ്ദേശിച്ച ഫീച്ചറുകളാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഗുണനിലവാരവും ഈസി ഉപയോഗവുമാണ് ഗൂഗിൾ മീറ്റിന്റെ വിജയം. ഒഫീഷ്യലും അൺഒഫീഷ്യലുമായ മീറ്റിംഗുകളും നിരവധി നടക്കുന്ന ഒരു ഗൂഗിൾ ടൂൾ ആണ് ഗൂഗിൾ മീറ്റ്.
മീറ്റിംഗുകൾ കൂടുതൽ രസകരവും പ്രയോജനപ്രതവുമാക്കാൻ ഗൂഗിൾ മീറ്റിൽ ഒരു ടൺ സവിശേഷതകൾ ഈ ഇടയായി കൊണ്ടുവന്നിരുന്നു. വൈറ്റ്ബോർഡ്, കാൾ ഡ്യൂറേഷൻ, പോൾ, ബാഗ്രൗണ്ട് ബ്ലർ പോലുള്ള ഫീച്ചറുകൾക്ക് നല്ല സ്വീകാര്യതയും കിട്ടിയിരുന്നു. ഗൂഗിൾ മീറ്റ് അത്തരത്തിൽ ഉള്ള പുതിയ ഫീച്ചറുമായി വീണ്ടും എത്തിയിരിക്കുന്നു.നിങ്ങൾ ഏത് തരത്തിലുള്ള ഡിവൈസുകളിൽ നിന്ന് ജോയിൻ ചെയ്തതാലും പ്രശ്‌നമല്ല, കോളിനിടയിൽ ഒരൊറ്റ ടാപ്പിലൂടെ മറ്റൊരു ഡിവൈസിലേക്ക് എളുപ്പത്തിൽ മാറാനാകും. ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ആശയവിനിമയം കൂടുതൽ സുഗമവും ഫ്ലെക്‌സിബിളും ആക്കുന്നു. ഗൂഗിൾ വർക്സ്പേസ് അവരുടെ ബ്ലോഗിലൂടെയാണ് ഈ പുതിയ ഫീച്ചറായ സ്വിച്ച് ഡിവൈസ് അനൗൺസ് ചെയ്‌തത്.