വജ്രം ഇനി കിട്ടാക്കനിയല്ല!! മിനിറ്റുകൾ കൊണ്ട് നിർമ്മിച്ചെടുത്ത് ഗവേഷകർ; എങ്ങനെയെന്നറിയണോ?

രത്നങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വജ്രം സ്വാഭാവികമായി രൂപപ്പെടാൻ കോടിക്കണക്കിന് വർഷങ്ങളും കൃത്രിമമായി ഉത്പാദിപ്പിക്കാൻ ആഴ്‌കളും എടുക്കും. മറ്റേതൊരു പ്രതൃതിദത്ത പദാർത്ഥങ്ങളെക്കാളും 58 മടങ്ങ് കഠിനമാണ് വജ്രം.എന്നാൽ കേവലം 150 മിനിറ്റിനുള്ളിൽ സ്വാഭാവിക അന്തരീക്ഷമർദ്ദത്തിൽ വജ്രം നിർമ്മിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഒരു സംഘം ഗവേഷകർ പ്രത്യേക ദ്രവ ലോഹ മിശ്രിതം ഉപയോഗിച്ചാണ് ഇത് യാഥാർത്ഥ്യമാക്കിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഗാലിയം, ഇരുമ്ബ്, നിക്കൽ, സിലിക്കൺ തുടങ്ങിയ ദ്രവ ലോഹ മിശ്രിതം ഉപയോഗിച്ചാണ് വജ്രം നിർമ്മിച്ചെടുത്തത്. ദ്രവ ലോഹ മിശ്രിതവുമായി കാർബൺ ലയിപ്പിച്ച് നടത്തുന്ന ആദ്യ പരീക്ഷണമല്ലയിത്. എന്നാൽ നേരത്തെ ഇത്തരത്തിൽ വജ്രം നിർമ്മിക്കുന്നതിന് ഉയർന്ന മർദ്ദവും ഡയമണ്ട് ക്രിസ്റ്റലുമൊക്കെ ആവശ്യമായിരുന്നു. എന്നാൽ ഇത്തവണത്തെ പരീക്ഷണം സ്വാഭാവിക മർദ്ദത്തിലാണ് നടത്തിയിരിക്കുന്നത്.

ലോഹ മിശ്രിതം മിഥേൻ, ഹൈഡ്രജൻ വാതകകളുടെ സാന്നിധ്യത്തിൽ വാക്വം ചേംബറിനുള്ളിൽ ചൂടാക്കിയാണ് വജ്രം നിർമ്മിച്ചെടുത്തത്. ചേംബറിനുള്ളിലെ ചൂടിൽ ദ്രാവക ലോഹത്തിലെ കാർബൺ കണികകളെ പുറത്തുവിടുകയും നേർത്ത വജ്രകണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ ചെറിയ വജ്ര ശകലങ്ങൾ പുറത്തുവരും. 150 മിനിറ്റ് കൊണ്ട് ചേബറിൽ നിന്ന് ഡയമണ്ട് ഫിലിം രൂപീകരിക്കാൻ സാധിക്കും.മനുഷ്യ നിർമിതമായി വജ്രം ഉത്പാദിപ്പിക്കണമെങ്കിൽ ഏറെ സങ്കീർണതകളാണുള്ളത്. സാധാരണയലധികം അന്തരീക്ഷ മർദ്ദത്തിൽ മാത്രമാണ് ഇവ നിർമിച്ചെടുക്കാൻ സാധിക്കൂവെന്നിരിക്കെ വജ്ര നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവാണ് ഇത് നൽകിയിരിക്കുന്നത്. വജ്ര വിപണിയുമായി ബന്ധപ്പെട്ട വ്യവസായ സാധ്യതകൾ വിപുലീകരിക്കാൻ പുതിയ കണ്ടുപിടുത്തം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിൽ രൂപപ്പെടുന്ന വജ്രത്തിന്റെ പരിശുദ്ധി വെല്ലുവിളി സൃഷ്ട‌ിക്കുന്നുണ്ടെന്നും എന്നാൽ വ്യാവസായിക മേഖലയെ ത്വരിതപ്പെടുത്താൻ ഇതിന് സാധിക്കുമെന്നും ഗവേഷകർ പറയുന്നു. വ്യാവസായിക ആവശ്യങ്ങൾ, ഇലക്ട്രോണിക്‌സ് മുതൽ ക്വാണ്ടം കമ്ബ്യൂട്ടറുകൾ വരെയുള്ള വിവിധ മേഖലകളിൽ വിപ്ലവം സൃഷ്‌ടിക്കാൻ ഈ പുതിയ സാങ്കേതികതയ്ക്ക് കഴിയുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version