Posted By Anuja Staff Editor Posted On

ഇന്ത്യയിൽ വാട്‌സാപ്പ് ഉടൻ നിർത്തും…!

ഇന്ത്യയിൽ വാട്‌സാപ്പ് നിർത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ…എന്തുകൊണ്ട് വാട്‌സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങൾ അറിയാം… സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും…ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അതിവേഗത്തിൽ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ ആപ്പ് ആണ് വാട്‌സാപ്പ് .

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സന്ദേശങ്ങൾ അയക്കാനും . വീഡിയോ കോളുകളും സാധാരണ കോളുകളും എന്തിനേറെ പൈസ അങ്ങോട്ടും ഇങ്ങോട്ടും അയക്കാൻ വരെ ഇന്ന് വാട്സാപ്പിനെ കൊണ്ട് സാധിക്കും. പുതിയ പുതിയ അപ്ഡേഷൻസുമായി അവർ നമ്മളെ ഞെട്ടിക്കാറുമുണ്ട് . എന്നാൽ പെട്ടന് വാട്‌സാപ്പ് ഇല്ലാതായാൽ എന്ത് സംഭവിക്കും. ഈ ഒരു ചോദ്യം ഇപ്പോൾ ഇവിടെ ഉന്നയിക്കാനുള്ള കാരണം ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്ന ഒരു കേസ് ആണ്. എന്താണെന്ന് അല്ലെ ..ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സാപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്ന ആൾക്കും

മാത്രമേ അതിലെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന്ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എൻഡ്-ടു-എൻഡ്എൻക്രിപ്ഷൻ. എന്നാൽ, രാജ്യത്തെ പുതിയ ഐ.ടി.നിയമംഅനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ചചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശംഅയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തിൽവ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്‌താണ് ഫെയ്‌സ്ബുക്കുംവാട്സാപ്പും കോടതിയെ സമീപിച്ചത്.ഏൻഡ് ടു എൻഡുഎൻക്രിപ്ഷനുമായി ബന്ധപ്പെട്ട് ഡൽഹിഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ഇന്ത്യ വിടേണ്ടിവരുമെന്ന് വാട്സാപ്പിന് വേണ്ടി ഹാജരായ അഡ്വ. തേജസ്കാരിയ പറഞ്ഞത് വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു.എൻക്രിപ്ഷൻ സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമാണെന്നും അത് ഒഴിവാക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് തേജസ് കാരിയ ഡൽഹി ഹൈക്കോടതിയോട് പറഞ്ഞത്.പുതിയ ഐ.ടി നിയമഭേദഗതി ആർട്ടിക്കൾ 14,19,21 എന്നിവയുടെ ലംഘനമാണെന്നും വാട്‌സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങൾ നിലനിൽക്കുന്നില്ല. എന്തിനാണ് വാട്‌സാപ്പിൽ ഏർപ്പെടുത്തിയ അധിക സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്‌ച ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.അതേസമയം, കേന്ദ്രസർക്കാർ വാട്‌സാപ്പിന്റെ ഹരജിയെ എതിർത്തു. ഐ.ടി നിയമഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ വ്യാജ സന്ദേശങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു കേന്ദ്രസർക്കാറിൻ്റെ കോടതിയിലെ നിലപാട്. വ്യാജ സന്ദേശങ്ങൾ പലപ്പോഴും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്നുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് എടുത്തു.ഇനി എന്താണ് വാട്‌സാപ്പ് എൻഡു ടു എൻഡ് സുരക്ഷാ സംവിധാനം..വാട്‌സാപ്പിൻ്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ആപ്പിലുള്ള സ്വകാര്യതാ സുരക്ഷാ സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ.സന്ദേശം അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും സന്ദേശം കാണാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.വാട്സാപ്പ് കേസ് നൽകാൻ കാരണം?വാട്‌സാപ്പിലൂടെ അയക്കപ്പെടുന്ന സന്ദേശങ്ങളുടെ പ്രാഥമിക ഉറവിടം തിരിച്ചറിയാൻ സൗകര്യം ഒരുക്കണമെന്ന പുതിയ ഐടി നിയമ ഭേദഗതി തങ്ങളുടെ സുരക്ഷാ സംവിധാനമായ എൻഡ് ടു എൻഡ് എൻക്രിപ്ഷനെ ബലഹീനമാക്കുമെന്ന് വ്യക്തമാക്കിയാണ് വാട്‌സാപ്പ് കേസ് നൽകിയത്.അതായത് വേണ്ടി വന്നാൽ സർക്കാർ ആവശ്യപ്പെട്ടാൽ ആ സന്ദേശത്തിൻ്റെ ഉറവിടം അന്വേഷിക്കാൻ അല്ലെങ്കിൽ അതാരാണെന്ന് അയച്ചതെന്ന് സർക്കാരിനെ ബോധിപ്പിക്കേണ്ടി വരും. അത് വാട്സാപ്പിന്റെ പോളിസിയെ ബാധിക്കും.അതുകൊണ്ടാണ് അവർ കേസ് കൊടുത്തത് . എന്നാൽ കേന്ദ്രസർക്കാർ പറയുന്നത്? സന്ദേശങ്ങളുടെ ഉറവിടം തിരിച്ചറിയുന്നത് വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. അതായത് ഇന്ന് പല വ്യാജ വാർത്താക്കളൂം അശ്ലീല സന്ദേശങ്ങളും വാട്‌സാപ്പ് വഴി പ്രചരിക്കുന്നത് പതിവാണ്. അത്തരം വാർത്തകൾ നമ്മൾ കാണാറുള്ളതാണ്. അതൊഴിവാക്കാനായിട്ടും . അത്തരം സന്ദേശങ്ങൾ അയക്കുന്നവരെ പിടികൂടാനായിട്ടാണ് സർക്കാർ ഈ ആവശ്യം മുൻപോട്ട് വച്ചിരിക്കുന്നത്. പക്ഷെ എന്തുകൊണ്ടാണ് വാട്‌സാപ്പ് ഇന്ത്യ വിടേണ്ടി വരുമെന്ന് പറഞ്ഞത്?സോഷ്യൽ മീഡിയ ഇന്റർമീഡിയറി സ്ഥാപനങ്ങൾ സന്ദേശങ്ങളുടെ പ്രാഥമിക ഉറവിടം തിരിച്ചറിയാനുള്ള സൗകര്യം ഒരുക്കണമെന്ന് പുതിയ ഭേദഗതിയിൽ പറയുന്നുണ്ട്. ഇത് ശക്തമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം തുടരാൻ വാട്‌സാപ്പിനെ അനുവദിക്കുകയില്ല.അങ്ങനെ വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് വാട്‌സാപ്പ് പറഞ്ഞത്.പക്ഷെ കോടതി ഈ വിഷയത്തിൽ ഇത് തീരുമാനം എടുത്തിട്ടില്ല. അത്തരത്തിലുള്ള മോശം പ്രവർത്തികളിൽ ഏർപ്പെടാത്ത ആളുകളുടെ സ്വാകാര്യതയെ മാനിച്ചുകൊണ്ടും എന്നാൽ ഇത്തരം രാജ്യത്തെ നശിപ്പിക്കുന്ന പ്രവർത്തികൾ ചെയുന്ന ആളുകളെ പിടികൂടാനായിട്ട് വാട്‌സാപ്പ് വഴി എന്തെങ്കിലും സംവിധാനങ്ങൾ കൊണ്ട് വരാൻ പറ്റുന്ന രീതിയിൽ ഒരു വിധി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version