എ.ടി.എമ്മിൽ കാർഡ് കുടുങ്ങും! പുതിയ തട്ടിപ്പ്; പണം പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എ.ടി.എം. തകരാറിലാക്കി ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഇത്തരം തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇത്തരം തട്ടിപ്പുകൾ വ്യാപകമായതോടെ എ.ടി.എം. ഉപയോഗിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

എ.ടി.എമ്മിലെ കാർഡ് റീഡർ സ്ലോട്ടുകൾ തകരാറിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതുകാരണം ഉപയോക്താക്കൾ എ.ടി.എമ്മിൽ കാർഡ് ഇട്ടാൽ കാർഡ് മെഷീനുള്ളിൽ കുടുങ്ങിപ്പോകും. ഈ സമയത്ത് തട്ടിപ്പ് സംഘത്തിലുള്ളവർ സഹായവാഗ്ദാനവുമായി സ്ഥലത്തെത്തും. മെഷീനിൽ പിൻ നമ്ബർ നൽകാനും അതോടെ പ്രശ്ന‌നം പരിഹരിക്കപ്പെടുമെന്നും തെറ്റിദ്ധരിപ്പിക്കും. എന്നാൽ, ഇതിനുശേഷവും പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല. ഇതോടെ ബാങ്കിനെ വിവരമറിയിക്കാൻ നിർദേശിച്ച് തട്ടിപ്പുസംഘാംഗം സ്ഥലംവിടും. പിന്നാലെ തട്ടിപ്പിനിരയായ ഉപയോക്താവ് കൗണ്ടർ വിടുന്നതോടെ തട്ടിപ്പുസംഘം വീണ്ടും സ്ഥലത്തെത്തും. തുടർന്ന് എ.ടി.എമ്മിൽനിന്ന് ഇവർ കാർഡ് പുറത്തെടുക്കുകയും നേരത്തെ മനസിലാക്കിയ പിൻ നമ്ബർ ഉപയോഗിച്ച് പണം പിൻവലിക്കുന്നതുമാണ് രീതി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

. എ.ടി.എം. ഉപയോഗിക്കുന്നതിന് മുമ്ബ് മെഷീൻ സൂക്ഷ്മമായി പരിശോധിക്കുക. മറ്റെന്തെങ്കിലും ഉപകരണങ്ങളോ വയറുകളോ പോലെയുള്ള അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ മെഷീൻ ഉപയോഗിക്കരുത്.

  • ഏതെങ്കിലും രീതിയിലുള്ള ഒളിക്യാമറകളോ മറ്റോ കൗണ്ടറിലുണ്ടെങ്കിൽ ഇവയിൽപോലും വ്യക്തമാകാൻ പറ്റാത്തരീതിയിൽ മാത്രം എ.ടി.എമ്മിൽ പിൻ നമ്ബർ അടിക്കുക.

. പരമാവധി ബാങ്ക് ശാഖകളിലെ എടിഎമ്മുകളോ സുരക്ഷാ ക്യാമറകളുള്ള എ.ടി.എമ്മുകളോ ഉപയോഗിക്കുക.

. ഇടയ്ക്കിടെ ബാങ്ക് സ്റ്റേറ്റുമെൻ്റുകൾ പരിശോധിക്കുക . എസ്.എം.എസ്. അലർട്ട് സംവിധാനം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version