സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാൻ കെഎസ്ഇബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിർദേശം സർക്കാർ നിരാകരിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താതെ തരമില്ല എന്ന് യോഗത്തിൽ കെഎസ്ഇബി ആവർത്തിച്ചു. എന്നാൽ പ്രതിസന്ധിക്ക് ബദൽ നിർദേശങ്ങൾ പരിഗണിക്കാനാണ് നിർദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാൻസ്ഫോർമറുകൾക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളിൽ താൽക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.കെഎസ്ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചർച്ചയുടെ വിശദാംശങ്ങൾ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. മറ്റു മാർഗങ്ങൾ എന്തെല്ലാം എന്നു ചർച്ച ചെയ്യാനായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയിൽ അന്തിമ തീരുമാനമുണ്ടാകുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version