കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിർണായക യോഗം ഇന്ന്

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.തുടർന്നായിരിക്കും തീരുമാനമുണ്ടാകുക. ലോഡ് ഷെഡിംഗ് ആവശ്യമായി വന്നാൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളു. കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗവും സർവകാല റെക്കോർഡിലാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുമ്ബോൾ പലയിടങ്ങളിലും ട്രാൻസ്ഫോമർ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അമിത ഉപഭോഗത്തെതുടർന്ന് നിയന്ത്രണം വേണമെന്ന നിലപാടിലാണ് കെഎസ്ഇബി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version