Posted By Anuja Staff Editor Posted On

കോവാക്സിൻ പാർശ്വഫലം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ഇന്ത്യയിൽ അവതരിപ്പിച്ച കോവാക്ിന് ഗുരുതര പാർശ്വഫലമുണ്ടെന്ന വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ചോദിച്ചു. ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡിയും പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വാക്‌സിനുകൾക്ക് ബിജെപി കമ്മീഷൻ വാങ്ങിയതായി സമാജ് വാദി പാർട്ടിയും ആരോപിച്ചു.
ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലമുള്ളതായി വാക്‌സിൻ കമ്ബനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്‌സിനെടുത്ത അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്ബനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാക്സ‌ിനെടുത്തതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാൽപ്പത്തിനാലുകാരൻ നൽകിയ കേസിലാണ് കമ്ബനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കോവാക്സ‌ിൻ അവതരിപ്പിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version