Posted By Anuja Staff Editor Posted On

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ലേ?, വിഷമിക്കണ്ട ഇനി എല്ലാത്തിനും ഉത്തരം കിട്ടും.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല എന്ന പരാതി പലർക്കും ഉണ്ടാകും.എപ്പോഴാണ് അത് ലഭിക്കുക എന്ന ആശയക്കുഴപ്പത്തിലാകും പലരും.അതുപോലെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം അടുത്ത ടെസ്റ്റിന് ഡേറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആറുമാസം കഴിഞ്ഞിട്ടായിരിക്കും പലർക്കും ഡേറ്റ് കിട്ടിയിരിക്കുക.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നേരത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾക്കൊക്കെ ഉത്തരവുമായി കിടിലൻ ഒരു യൂട്യൂബ് പ്രോഗ്രാം തുടങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ബുക്കും പേപ്പറും എന്ന ഈ പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി പങ്കുവയ്ക്കുകയും ചെയ്തു.പൊതുജനങ്ങൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ക്ലാസുകളെക്കുറിച്ചും ഇത്തരം ക്ലാസുകളിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഈ പ്രോഗ്രാം വ്യക്തമാക്കുന്നുവെന്ന് എംവിഡി പറയുന്നു. അതുപോലെ വെറും രണ്ടുവർഷം പഴക്കമുള്ള വാഹനത്തിന് പൊല്യൂഷൻ ടെസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ ടെസ്റ്റിൽ പരാജയപ്പെട്ടു എന്നാൽ വാഹനത്തിന് ഒരു തകരാറും ഇല്ലാത്തതാണ് എന്താണ് ഇങ്ങനെ സംഭവിക്കുന്നത് തുടങ്ങിയ സംശയങ്ങൾക്കും ഇതിൽ ഉത്തരമുണ്ടാകും.ഒപ്പം ഓവർ സ്പ‌ീഡിൽ വാഹനം ഓടിച്ചതിന് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്നും ഫൈൻ വരുന്നു അത് ഒറ്റ ഫൈനായി കിട്ടാൻ സാധ്യതയുണ്ടോ തുടങ്ങി കേരള മോട്ടോർ വാഹന വകുപ്പിൻ്റെ സേവനങ്ങളെ കുറിച്ചും, ഗതാഗത നിയമങ്ങളെ കുറിച്ചും, റോഡുസുരക്ഷയെ കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന മോട്ടോർ വാഹനവകുപ്പിൻ്റെ ബുക്കും പേപ്പറും എന്ന ഈ പ്രോഗ്രാം എല്ലാ വെള്ളിയാഴ്ച‌യുമാണ് നടക്കുന്നത്. നിങ്ങളുടെ സംശയങ്ങൾ വ്യക്തമായ രീതിയിൽ വീഡിയോ ആയി ചിത്രീകരിച്ച് 9188961215 എന്ന നമ്‌ബരിലെ വാട്‌സ്ആപ്പ് നമ്ബറിലേയ്ക്ക് അയച്ചാൽ മതിയെന്നും എംവിഡിപറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version