അധ്യാപകർക്ക് ഇനി എ.ഐ കരുത്ത്

കൽപറ്റ: ജില്ലയിലെ അധ്യാപകർക്ക് ഇനി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് -എ.ഐ) കരുത്തും. എ.ഐ യുടെ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദ മായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പാണ് കൈറ്റിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി മൂന്നു ദിവസ ത്തെ പ്രായോഗിക പരിശീലനം തുടങ്ങിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 2503 അധ്യാപകരാണ് ജില്ലയിലെ കൈറ്റ് ആസ്ഥാനമായ പനമരത്ത് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് വരെ പ രിശീലനം നീളും. അക്കാദമിക മൂല്യം ചോർന്നു പോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്ത് പറഞ്ഞു.ലാപ്ടോപ്പും സ്മമാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങു ന്ന വിവിധ ബാച്ചുകളിലായി അധ്യാപകർ പരിശീലനത്തിൽ പ ങ്കെടുക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പാഠഭാ ഗങ്ങൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീ ലനം സഹായിക്കും. മേയ് മാസത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കായിരിക്കും പരിശീലനം.ഇതിന് കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിങ് മാനേജ്മെന്റ് സി സ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. സെപ്റ്റംബർ -ഡിസംബർ മാസ ങ്ങളിലായി പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകും.കൈറ്റിന്റെ വിദഗ്‌ധ സമിതി പരിശോധിച്ച് നിർദേശിക്കുന്ന എ. ഐ ടൂളുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. സ്വ ന്തം അപരനെ നിർമിച്ച് ഡീപ്ഫേക്ക് എന്താണെന്ന് മനസ്സിലാ ക്കാനും സ്വകാര്യത, അൽഗോരിതം, പക്ഷപാതിത്വം തുടങ്ങിയ വ മനസ്സിലാക്കാനും അധ്യാപകർക്ക് ഇതിലൂടെ അവസരം ലഭി ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version