Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് വിപണിയിൽ ഇനി ഈസിയായി എസി കിട്ടില്ല; ചൂട് വർദ്ധിച്ചതോടെ എസിക്കും ക്ഷാമം രൂക്ഷമാകുന്നു

ദി നംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എ സി വാങ്ങാമെന്ന് വച്ചാലും ലഭ്യമാകില്ല. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത ക്ഷാമമാണ് എ സികൾക്ക് വിപണിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഒരു ടൺ ത്രീസ്റ്റാർ എസികൾക്ക് പ്രമുഖ ബ്രാൻഡുകളുടേതിന് അടക്കം വിപണിയിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.പ്രമുഖ ബ്രാൻഡുകളുടെ എസികൾ കേരളത്തിലേക്കുള്ള

വിതരണം ഗണ്യമായി കുറയുന്നതിന് കാരണമായത്

ഉത്തരേന്ത്യയിൽ ചൂട് വർദ്ധിച്ചതിനാലാണ് എന്നാണ് വ്യാപാരികൾ പറയുന്നത്. സാധാരണ 100- 120 ചതുരശ്രയടി കിടപ്പുമുറികൾ ഉള്ള വീട്ടിലാണ് 23,000 രൂപ മുതൽ വിലയുള്ള ഒരു ടൺ എസി വെക്കുന്നത്. ചെറുകിട ഷോറൂമുകളിൽ പോലും പ്രതിദിനം 30- 40 എസികളാണ് ചൂട് വർദ്ധിച്ചതോടെ വിറ്റ് വന്നിരുന്നത്.

ഏപ്രിൽ അവസാന ആഴ്‌ചയിൽ 200 ഓർഡർ കിട്ടിയെങ്കിലും

നൽകാനായത് 50 എണ്ണം മാത്രമാണ് എന്നാണ് കൊച്ചിയിലെ ഒരു വ്യാപാരി പറയുന്നത്. ഗ്രാമീണ മേഖലയിലും കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എസി വില്പന കുതിച്ചുയരുകയാണ്.

സാധാരണയായി മാർച്ച് മുതൽ മെയ് വരെ എസി വില്പന സീസൺ ആയിരുന്ന സ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ തന്നെ എസി വിൽപ്പന വർദ്ധിച്ചിരുന്നു. അധിക സ്റ്റോക്ക് ആയി മാർച്ചിലേക്ക് കരുതിയിരുന്നവരെയും ഞെട്ടിച്ചാണ് ഇത്തവണ വിൽപ്പനയിൽ ഉണ്ടായ വർദ്ധനവ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version