എസ്.എസ്.എൽ.സി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.മുൻവർഷത്തേക്കാൾ 11 ദിവസം നേരത്തെയാണ് ഇക്കുറി ഫലം വരുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പരീക്ഷകൾ പൂർത്തിയായി 43-ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം വരുന്നത്. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, https://pareekshabhavan.kerala.gov.inwww.results.kite.kerala.gov.in,വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ഫലം ലഭ്യമാകും.99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി അത് കൂടുമോ കുറയുമോ എന്നതാണ് പ്രധാന ചോദ്യം. 4,27,105 വിദ്യാർഥികൾ ഫലം കാത്തിരിക്കുന്നുണ്ട്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.
70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിൻ്റെ തീരുമാനം.എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.