Posted By Anuja Staff Editor Posted On

500 രൂപ നിക്ഷേപിച്ച് 4 ലക്ഷം രൂപ നേടാം; പോസ്റ്റ് ഓഫീസിൻ്റെ 3 കിടിലൻ പദ്ധതികൾ

രാജ്യത്തെ സാധാരണക്കാർക്കിടയില്‍ സമ്ബദ്യത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കാനും അവരെ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നതിലും പോസ്റ്റ് ഓഫീസ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായക്കാർക്കും വ്യത്യസ്ത സാമ്ബത്തിക ലക്ഷ്യങ്ങളുള്ളവർക്കും അവരുടെ വരുമാനത്തിന് അനുസരിച്ച്‌ നിക്ഷേപത്തിലൂടെ സമ്ബദ്യമുണ്ടാക്കാൻ പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഉപകാരപ്പെടും. സർക്കാർ പിന്തുണയോടെയെത്തുന്ന ഇത്തരം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ സാധാരണക്കാർക്ക് ഉയർന്ന പലിശയും ഉറപ്പായ റിട്ടേണ്‍സും വാഗ്ദാനം ചെയ്യുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

5,000 നിക്ഷേപിച്ചാല്‍ 50,000 പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ നിക്ഷേപ പദ്ധതി ഉപകാരപ്പെട്ടേക്കാം!
500 രൂപയില്‍ താഴെ നിക്ഷേപം ആരംഭിച്ച്‌ നല്ല ആനുകൂല്യങ്ങള്‍ നേടാവുന്ന ഇത്തരം നിരവധി സ്കീമുകള്‍ ഇന്ത്യൻ പോസ്റ്റ് ഓഫീസിലുണ്ട്. ചെറിയ നിക്ഷേപത്തില്‍ നിന്ന് അപകട സാധ്യതകളെ ഒഴിവാക്കി വലിയ സാമ്ബത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഇത്തരം പദ്ധതികള്‍ സഹായകരമാകും. അങ്ങനെയുള്ള മൂന്ന് സ്കീമുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമർശിക്കുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: പി.പി.എഫ് അഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 500 രൂപ കുറഞ്ഞ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് ആരംഭിക്കാൻ സാധിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. ഇത്തരത്തില്‍ 1.5 ലക്ഷം രൂപ വരെയാണ് പദ്ധതിയിലെ ഉയർന്ന നിക്ഷേപ പരിധി. 15 വർഷത്തെ മെച്വൂരിറ്റി കാലയളവ് പൂർത്തിയാക്കുമ്ബോള്‍ നിക്ഷേപ തുകയും പലിശയും നിക്ഷേപകന് ലഭിക്കുന്നു. ആവശ്യമെങ്കില്‍ അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം നീട്ടാനും സാധിക്കും. നിങ്ങള്‍ പ്രതിമാസം 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒരു വർഷത്തെ ആകെ നിക്ഷേപം 6000 രൂപയായിരിക്കും. നിലവില്‍ ലഭിക്കുന്ന 7.1 എന്ന പലിശ നിരക്കനുസരിച്ച്‌ കണക്കാക്കിയാല്‍, 15 വർഷംകൊണ്ട് നിങ്ങളുടെ റിട്ടേണ്‍സ് 1,62,728 രൂപയായിരിക്കും. അഞ്ച് വർഷത്തേക്ക് അക്കൗണ്ട് നീട്ടുമ്ബോള്‍ 2,66,332 രൂപയും ഇത്തരത്തില്‍ 25 വർഷം തികയുമ്ബോള്‍ 4,12,321 രൂപയും നിങ്ങള്‍ക്ക് ലഭിക്കുന്നു.പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ നിന്നടക്കം കൂടുതല്‍ നേട്ടമുണ്ടാക്കാം; ചെയ്യേണ്ടത്…

ആർഡി: ബാങ്കുകളെപോലെ തന്നെ പോസ്റ്റ് ഓഫീസിലും റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി നിക്ഷേപം സാധ്യമാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീം ഒരു പിഗ്ഗി ബാങ്ക് പോലെയാണ്, അതില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. ഈ പദ്ധതി ചെറുകിട നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ സമ്ബാദ്യം സൃഷ്ടിക്കാൻ സഹായിക്കുന്നു. 100 രൂപയില്‍ പോലും ഇതില്‍ നിക്ഷേപം ആരംഭിക്കാം.നിക്ഷേപം തുടങ്ങിയാല്‍ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവില്‍ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനം ആണ്. ഈ സ്കീമില്‍ നിങ്ങള്‍ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 5 വർഷത്തിനുള്ളില്‍ നിങ്ങള്‍ 30,000 രൂപ നിക്ഷേപിക്കും, 5 വർഷത്തിന് ശേഷം നിങ്ങള്‍ക്ക് 6.7 ശതമാനം നിരക്കില്‍ 35,681 രൂപ ലഭിക്കും, അതായത് പലിശയായി 5,681 രൂപ കിട്ടും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version