Posted By Anuja Staff Editor Posted On

എളുപ്പല്ലാട്ടാ… കിട്ടോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ഡ്രൈവിങ് ലൈൻസിന് അപേക്ഷകർ കുറയുന്നു

ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. 2024-ല്‍ മേയ് വരെ 1.69 ലക്ഷം പേർ മാത്രമാണ് ലൈസൻസ് നേടിയത്.കഴിഞ്ഞ രണ്ടുവർഷങ്ങളിലും മേയ് വരെയുള്ള കാലയളവില്‍ രണ്ടുലക്ഷത്തിലേറെ പേർ ലൈസൻസെടുത്തിരുന്നു. കഴിഞ്ഞ ഒരുമാസത്തോളമായി ഡ്രൈവിങ് ടെസ്റ്റുകള്‍ പ്രതിസന്ധിയിലായതും എണ്ണം കുറയുന്നതിന് കാരണമായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഡ്രൈവിങ് ലൈസൻസെടുക്കാനുള്ള നിയമങ്ങള്‍ കടുപ്പിക്കുമ്ബോള്‍ ലൈസൻസ് ലഭിക്കുന്നവരുടെ എണ്ണത്തില്‍ ഇനിയും കുറവുവന്നേക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുപ്രകാരം 2022-ല്‍ മേയ് വരെ 2.97 ലക്ഷം പേർക്ക് ലൈസൻസ് നല്‍കിയിരുന്നു. 2023-ല്‍ 2.15 ലക്ഷം പേർക്കും മേയ് വരെ ലൈസൻസ് ലഭിച്ചു. ഇതാണ് ഇത്തവണ 1.69 ലക്ഷമായി കുറഞ്ഞത്.
പുതിയരീതിയിലുള്ള പ്രായോഗിക പരീക്ഷകള്‍ പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്നും വിജയിക്കാൻ എളുപ്പമല്ലെന്നതും എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി ലൈസൻസെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തില്‍ 2023-ലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞത്.

2022-നെ അപേക്ഷിച്ച്‌ 1.36 ലക്ഷത്തോളം പേരുടെ കുറവാണ് 2023-ലുള്ളത്. 2023-ല്‍ 6.32 ലക്ഷം പേരാണ് ഡ്രൈവിങ് ലൈസൻസെടുത്തത്. 2022-ല്‍ ഇത് 7.68 ലക്ഷമായിരുന്നു. 2021-ല്‍ 7.89 ലക്ഷം പേർക്കും ലൈസൻസ് ലഭിച്ചു. കോവിഡ് പിടിമുറുക്കിയ 2020-ല്‍ 2.79 ലക്ഷം പേർക്കുമാത്രമാണ് ലൈസൻസ് ലഭിച്ചത്. ലൈസൻസെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version