മാനന്തവാടി: കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും, ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രഡിറ്റേഷനിൽ മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ്. അക്രഡിറ്റേഷനിലെ നാലാം സൈക്കിളിൽ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഗ്രേഡ് പോയിന്റിൽ വയനാട്ടിലെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജ് ആയി മേരി മാതാ കോളേജ് വിലയിരുത്തപ്പെട്ടു. ഉയർന്ന പഠനനിലവാര വും, വിജയശതമാനവും ഉള്ള കോളജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയ ൻസ്, സുവോളജി, ഫംഗ്ഷണൽ ഇംഗ്ലീഷ്, ഫിസിക്സ‌്, സോഷ്യൽ സയൻ സ് എക്കണോമിക്സ്, ബി കോം, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് എന്നീ എയ്ഡഡ് കോഴ്സുകളും, എംഎസ്‌സി മാത്തമാറ്റിക്സ‌്, ബിഎസ്‌സി കെമിസ്ട്രി എന്നീ അൺ എയ്‌ഡഡ് കോഴ്‌സുകളും, കമ്പ്യൂട്ടർ സയൻസ്, സുവോളജി, മാത്തമാറ്റിക്‌സ് എന്നീ പി എച്ച് ഡി പ്രോഗ്രാമുകളും,50 ൽ അധികം സർട്ടിഫിക്കറ്റ് കോഴ്‌സുകളും നിലവിൽ ഉണ്ട്.