വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ; 45,000 രൂപവരെ ശമ്‌ബളം; ഈ യോഗ്യതയുള്ളവരാണോ?

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോണ്സ്ട്രേറ്റർ , ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ.പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്ബളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർ ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല് കൗണ്സിൽ (പെര്മനന്റ് ) രജിസ്ട്രേഷനുമുള്ള ഡോക്ടർ മാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജൂണ് 25നു രാവിലെ 11ന് വയനാട് സര്ക്കാർ മെഡിക്കൽ കോളജ് പ്രിന്സിപ്പാളിന്റെ ഓഫിസിൽ വാക്ക് ഇന്റർവ്യൂ നടക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

എം.ജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനം; രജിസ്ട്രേഷന് ഏഴു വരെ എം.ജി സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സർവ്വകലാശാല പഠന വകുപ്പുകളിലെ 4 1 ഓണേഴ്സ് പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓണ്ലൈന് രജിസ്ട്രേഷന് ജൂണ് ഏഴു വരെ നടത്താം. സാധ്യതാ അലോട്ട്മെന്റ് ജൂണ് 12നും ഒന്നാം അലോട്ട്മെന്റ് ജൂണ് 18നും പ്രസിദ്ധീകരിക്കും.

സ്പോർട്സ് , കൾച്ചറൽ , ഭിന്നശേഷി ക്വാട്ടകളിലേക്കും ജൂണ് ഏഴു വരെ അപേക്ഷിക്കാം. ഈ വിഭാഗത്തില് താല്കാലിക റാങ്ക് ലിസ്റ്റ് ജൂണ് 11നും അന്തിമ റാങ്ക് ലിസ്റ്റ് ജൂണ് 13നും പ്രസിദ്ധീകരിക്കും. സ്പോർട്സ് , കൾച്ചറൽ , വികലാംഗ ക്വാട്ടകളിലേയ്ക്കുള്ള പ്രവേശനം ജൂണ് 13,14 തീയതികളിൽ അതത് കോളജുകളിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version