വയനാട്ടുകാർക്കുള്ള കത്തെഴുതിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിന്ന് സംരക്ഷണം നല്‍കിയതിനുള്ള നന്ദി അറിയിച്ചു. വയനാട്ടിലെ മണ്ഡലം ഒഴിയാനുള്ള തീരുമാനം ഹൃദയ വേദനയോടെയാണ് എടുത്തതെന്നും, എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
“മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് മണ്ഡലം ഒഴിയാനുള്ള തീരുമാനം പറയുമ്പോള്‍ എന്റെ കണ്ണിലെ സങ്കടം നിങ്ങള്‍ കണ്ടിരിക്കും,” രാഹുല്‍ കുറിച്ചു. “അഞ്ച് വർഷം മുമ്ബ് ഞാൻ നിങ്ങളെ കണ്ടത്. നിങ്ങളുടെ പിന്തുണ അഭ്യർഥിക്കാനാണ് ഞാൻ അന്ന് വന്നത്. ഞാൻ നിങ്ങള്‍ക്ക് അപരിചിതനായിരുന്നു, എങ്കിലും, നിങ്ങള്‍ എന്നെ വിശ്വസിച്ചു. അവാച്യമായ സ്നേഹത്തോടെയും വാല്‍സല്യത്തോടെയും എന്നെ സ്വീകരിച്ചു.”
“നിങ്ങള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണ്, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷ സംസാരിച്ചുവെന്നതോ പ്രശ്നമായിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധിയുടെ വാക്കുകളിൽ വയനാടിന്റെ സ്‌നേഹത്തോടുള്ള കടപ്പാടും, വേദനയോടും കൂടിയ വിടചൊല്ലലും വ്യക്തമാക്കുന്നു.