രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ചാർജ് കേരളത്തിലാണെന്ന പ്രചാരണത്തിനെതിരെ കെ.എസ്.ഇ.ബി. ശക്തമായ മറുപടി നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബില്ലുകള്‍ പങ്കുവെച്ച് പ്രചാരണത്തിന്റെ വസ്തുതാവിരുദ്ധതയാണ് തെളിയിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നൂറ് ശതമാനം തെറ്റാണെന്ന് കെ.എസ്.ഇ.ബി. ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഇതിന്റെ തെളിവായി, അഹമദാബാദിലെ ടൊറന്റ് പവര്‍ കമ്പനിയുടെ ബില്‍ പങ്കുവെച്ചു. 492 യൂണിറ്റ് വൈദ്യുതി ഉപയോഗത്തിനായി അഹമദാബാദില്‍ 4380 രൂപ അടക്കേണ്ടതുണ്ടെങ്കില്‍, കേരളത്തില്‍ ഇതേ ഉപയോഗത്തിന് 3336 രൂപ മാത്രമേ നല്‍കേണ്ടതുളളു.
മുംബൈയില്‍ അദാനി പവറിന് 537 യൂണിറ്റ് വൈദ്യുതി ഉപയോഗത്തിന് 5880 രൂപ അടക്കേണ്ടതുണ്ടെങ്കില്‍, കേരളത്തില്‍ 5567 രൂപ മാത്രമാണ്. ഗുജറാത്തിലെ ടൊറന്റ് പവര്‍ ബില്ലില്‍ FPPPA charges എന്ന പേരില്‍ 1800 രൂപ അധികം ഈടാക്കുന്നു. ഇത് ഇന്ധന ചെലവും ഉത്പാദന ചെലവും അനുസരിച്ചുള്ള വ്യത്യാസമാണ്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിട്ടാണ് പ്രചാരണങ്ങളെ നേരിടുന്നത്.