ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ ഒന്ന് മുതൽ ദർശനങ്ങൾക്ക് നിയന്ത്രണം

ജൂലൈ ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. തിരക്ക് കൂടുന്നതിനെ തുടർന്നാണ് ഈ നടപടി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി സ്പെഷ്യൽ ദർശനം അനുവദിക്കില്ല.

വേനലവധിക്ക് ശേഷം മിഥുനം, കർക്കിടക മാസങ്ങളിൽ സാധാരണയായി തിരക്ക് കുറയാറുണ്ടെങ്കിലും ഇത്തവണ തിരക്ക് കൂടുതലാണ്. അതിനാൽ സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

പൊതു അവധി ദിവസങ്ങൾ വരുന്നതിനാൽ, ജൂലൈ 13 മുതൽ 16 വരെ ക്ഷേത്ര നട വൈകിട്ട് 3.30 ന് തുറക്കും. ചോറൂണു വഴിപാട് കഴിഞ്ഞിട്ടുള്ള കുട്ടികളുടെ സ്പെഷ്യൽ ദർശനത്തിനും നെയ്വിളക്ക് വഴിപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version