പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്ന് കണ്ടെത്തി. 10ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരാണ് കാണാതായത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
2000 രൂപയുമായാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്. രാവിലെ സ്കൂളിലേക്ക് പോയെങ്കിലും സ്കൂളിലെത്തിയില്ലെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചതോടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. നടത്തിയ തിരച്ചിലിന് ശേഷമാണ് കുട്ടികളെ കണ്ടെത്താനായത്.