Posted By Anuja Staff Editor Posted On

മാനന്തവാടി: തലപ്പുഴയില്‍ കുഴി ബോംബ് കണ്ടെത്തിയ സംഭവത്തില്‍ എ.ടി.എസ് പരിശോധനയ്ക്ക്

മാനന്തവാടി: തലപ്പുഴ മക്കിമലയിൽ കുഴി ബോംബ് കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) സ്ഥലത്തെത്തി പരിശോധന നടത്തും. കുഴി ബോംബ് കണ്ടെത്തിയ സ്ഥലത്തും അതിനോടു ചേർന്ന വനപ്രദേശത്തും എ.ടി.എസ് പരിശോധന നടത്തും. എആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്ക്വാഡ് നേരത്തെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും, ബോംബാണെങ്കിൽ നിർവീര്യമാക്കുന്നതുൾപ്പെടെ കൂടുതൽ സാങ്കേതിക പരിശോധനകൾ ആവശ്യമുള്ളതിനാലാണ് കോഴിക്കോട് നിന്നും എ.ടി.എസ് സംഘം സ്ഥലത്തെത്തുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

തലപ്പുഴയിലെ വനം വകുപ്പ് ജീവനക്കാർ കാട്ടാനക്കായി സ്ഥാപിച്ച ഫെന്‍സിങ്ങിന് സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു. ഇലക്ട്രിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ബോംബ് പോലെയുള്ള വസ്തുക്കൾ കണ്ടത്. ഉടൻതന്നെ തലപ്പുഴ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പോലീസുകാരെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. സ്ഥലം ഇപ്പോൾ തണ്ടർ ബോൾട്ടും മറ്റ് സുരക്ഷാ വിഭാഗങ്ങളും സംരക്ഷിച്ച് ക്യാമ്പ് ചെയ്യുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version