കേരളാ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് ‘സി’ ക്ലാസ്സിലേക്ക് തരംതാഴ്ത്തിയത്. ഇതോടെ ബാങ്കിന് 25 ലക്ഷത്തിന് മുകളിലെ വ്യക്തിഗത വായ്പകൾ നൽകാൻ കഴിയില്ല. നിലവിലെ വായ്പകളെ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. നബാര്‍ഡിന്റെ മൂലധന പര്യാപ്തത, നിഷ്‌ക്രിയ ആസ്തി, വരുമാനം, ആസ്തി ബാധ്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റിസര്‍വ് ബാങ്ക് നിരീക്ഷണം നടത്തി.
വായ്പ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചു. 25 ലക്ഷത്തിന് മുകളിലെ പുതിയ വായ്പകള്‍ നല്‍കുന്നതില്‍ കർശന നിയന്ത്രണമാണ്. ഇതോടെ 25 ലക്ഷത്തിന് മുകളിലുള്ള നിലവിലെ വായ്പകളും ഘട്ടം ഘട്ടമായി കുറക്കണം.
കേരളാ ബാങ്കിന്റെ ഭരണ സമിതിയിൽ പ്രൊഫഷണലുകളുടെ അഭാവവും, നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് മുകളിലുള്ളതും പ്രധാന പ്രശ്നങ്ങളായി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകളിലൂടെ കിട്ടാക്കടവും വർധിച്ചു. രണ്ട് ലക്ഷത്തില്‍ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിന്‍ മേല്‍ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിനും നേരത്തെ പിഴ ലഭിച്ചിരുന്നു.
കേരളാ ബാങ്കിന് തിരിച്ചടി
റിസര്‍വ് ബാങ്കിന്റെ പുതിയ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ‘സി’ ക്ലാസ് പട്ടികയിലാണെന്നും, ഇതിന്റെ പരിണാമം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാകും. സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടെയാണ് കേരളാ ബാങ്കിനെ ലാഭത്തിലാക്കാൻ ശ്രമിച്ചിരുന്നത്, എന്നാൽ റിസര്‍വ് ബാങ്കിന്റെ ഈ നടപടി ബാങ്കിന്റെ നിലപാടുകളിൽ വലിയ മാറ്റം വരുത്തും.