Posted By Anuja Staff Editor Posted On

പോളിടെക്‌നിക് ഡിപ്ലോമ: ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

2024-2025 അധ്യയനവർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ഓൺലൈൻ വഴി ഓപ്ഷനുകളിൽ മാറ്റം വരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്താനും ജൂൺ 28-ന് വൈകീട്ട് 5 മണി വരെ സമയം ലഭിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് www.polyadmission.org എന്ന വെബ്സൈറ്റിൽ ആണ്.

ഓൺലൈൻ തിരുത്തലുകളിൽ ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയനിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ്/ഗവ. കോസ്റ്റ് ഷെയറിങ് (ഐ.എച്ച്‌.ആർ.ഡി./കേപ്പ്/എല്‍.ബി.എസ്.) പോളിടെക്‌നിക് കോളേജിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version