മാനന്തവാടി തോണിച്ചാലിലെ അരാമിയ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ 17 വിദ്യാർഥികൾ പൊരുന്നന്നൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വയറുവേദന, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ടതോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ 10 പേർ ചികിത്സയിലുണ്ട്, ആരുടെയും നില ഗുരുതരമല്ല.
സംഭവത്തിനെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ്, എടവക പി.എച്ച്.സി. ആരോഗ്യവിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവ സ്കൂളിൽ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യമോ പഴകിയ ഭക്ഷ്യവസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.