പരിവാഹന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ ഉടന്‍ ചെയ്യുക, അല്ലെങ്കില്‍ പണികിട്ടും: മുന്നറിയിപ്പുമായി മന്ത്രി

ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. “ഈ സര്‍ക്കാര്‍ അഴിമതിക്കെതിരായുള്ള കടുത്ത നിലപാടിലാണ്. അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും,” മന്ത്രി പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

“മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ ഏജന്റുമാര്‍ പണം ആവശ്യപ്പെടുകയാണെങ്കില്‍, അവര്‍ക്ക് കൊടുക്കരുത്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഓര്‍മ്മിക്കണം,” മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

“ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ പരാതി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ നടപ്പിലാക്കും. ഈ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കുന്നു. സര്‍ക്കാരിന് യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല,” അദ്ദേഹം വ്യക്തമാക്കി.

“ലൈസന്‍സ് എടുക്കുമ്പോള്‍ കൂടാതെ മറ്റ് ഫീസ് അടയ്ക്കുമ്പോള്‍ ഫീസില്‍ കവിഞ്ഞ ഒരു പൈസയും കൊടുക്കരുത്. ഇടനിലക്കാര്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് പണം ആവശ്യപ്പെടും, എന്നാല്‍ കൊടുക്കരുത്.

“വാഹന രജിസ്‌ട്രേഷന്‍ സമയത്ത് ഡീലര്‍മാരും ഏജന്റുമാരും നിങ്ങളുടെ ഫോണ്‍ നമ്പര്‍ പലപ്പോഴും തെറ്റായി നല്‍കാറുണ്ട്. ഇതിന്റെ ഫലമായി, ഫൈന്‍ അടക്കം വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായ നമ്പറിലേക്ക് പോകും.

“വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുന്ന സമയത്ത് ഉടമസ്ഥതാ മാറ്റം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്,” മന്ത്രി പറഞ്ഞു.

“വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്യവ്യക്തിയുടെ നമ്പറിലേക്ക് പോകുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ നമ്പര്‍ ശരിയാക്കാനും ഫൈന്‍ അടക്കം എല്ലാ വിവരങ്ങളും അറിയാനും പരിവാഹന്‍ വെബ്‌സൈറ്റില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കേണ്ടതാണ്,” അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version