മുസ്‌ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരെ സഹായിക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ധനസഹായത്തിന്റെ പ്രാധാന്യം:
- മെച്ചപ്പെടുത്തല്‍: ശരിയായ ജനാലകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്ങ്, ഫിനിഷിങ്ങ്, പ്ലംബിങ്ങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.
- തുക: ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപ ധനസഹായം ലഭിക്കും. ഈ തുക തിരിച്ചടക്കേണ്ടതില്ല.
- വിജ്ഞാപനം: അപേക്ഷകരുടെ വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കൂടാന്‍ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായിക ആയിരിക്കണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
പ്രാമുഖ്യമുള്ള വിഭാഗങ്ങള്‍:
- ശാരീരിക, മാനസിക വൈകല്യങ്ങള്‍ നേരിടുന്നവര്‍
- പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍
- നേരത്തെ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കാത്തവര്‍
അപേക്ഷിക്കേണ്ട വിധം:
- അപേക്ഷാ ഫോം: www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
- അപേക്ഷ സമര്‍പ്പിക്കേണ്ട സ്ഥലം: കളക്ട്രേറ്റ് ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തിലേ അപേക്ഷകള്‍ അയക്കാം.
- അവസാന തീയതി: ജൂലൈ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഹാജരാക്കേണ്ട രേഖകള്‍:
- 2023-24 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതന്റെ പകര്‍പ്പ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
- വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണെന്ന് തെളിയികുന്നതിനും വില്ലേജ് ഓഫീസറോ തദ്ദേശ സ്ഥാപന അസിസ്റ്റന്റ് എഞ്ചിനീയറോ നല്‍കുന്ന സാക്ഷ്യപത്രം
- കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ മറ്റു സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ഭവന നിര്‍മ്മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
- ഫോണ്‍: 04936 202251