സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ലഘു വ്യവസായ യോജന പദ്ധതിയില്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പട്ടികജാതി വിഭാഗക്കാരായ യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. വായ്പതുക 6 ശതമാനം പലിശയോടെ 60 മാസ ഗഡുകളായി തിരിച്ചടയ്ക്കണം. ഗുണഭോക്താക്കള്‍ വായ്പ ഈടായി വസ്തു-ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. താത്പര്യമുള്ളവര്‍ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ – 04936 202869, 9400068512.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version