മോട്ടോര്‍ വാഹന-പൊലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന; 255 വാഹനങ്ങള്‍ക്കെതിരെ നടപടി

ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 255 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ വാഹന ഉടമകളിൽ നിന്നും 3,30,260 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ല റോഡ് സുരക്ഷാ സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന നടത്തിയത്.

ഈ പരിശോധനയിൽ ഇ.ഐ.ബി. വാഹനങ്ങളുടെ സുരക്ഷ ഉപകരണങ്ങളുടെ അഭാവം, ജി.പി.എസ്. പ്രവർത്തനമില്ലാത്തത്, സ്പീഡ് ഗവർണർ ഘടിപ്പിക്കാത്തത്, അനധികൃത ലൈറ്റുകൾ ഉപയോഗിച്ചതും രൂപമാറ്റങ്ങൾ വരുത്തിയതും ഉള്ള വാഹനങ്ങളാണ് പിടികൂടിയത്.

ജില്ല എൻഫോഴ്സ്മെന്റ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസർ കെ.ആർ. സുരേഷ്, ജില്ല ട്രാഫിക് നോഡൽ ഓഫിസർ വി.കെ. വിശ്വംബരൻ എന്നിവർ പരിശോധന തുടരുമെന്ന് അറിയിച്ചു.

ആർ.ടി.ഒ. എൻഫോഴ്സ്മെന്റ്, ആർ.ടി.ഒ. വയനാട്, സുൽത്താൻ ബത്തേരി-മാനന്തവാടി എസ്.ആർ.ടി.ഒ.മാർ, മാനന്തവാടി ആർ.ടി.ഒ. ഓഫിസ് ഉദ്യോഗസ്ഥർ, കൽപ്പറ്റ, മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version