വൈദ്യുതി സുരക്ഷ സംവിധാങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ 32 സ്ഥാപനങ്ങൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഒറ്റപ്പാലം സെക്ഷൻ ഓഫിസാണ് നോട്ടിസ് നല്‍കിയത്. 15 ദിവസത്തിനകം പോരായ്മകള്‍ പരിഹരിച്ച് സെക്ഷൻ ഓഫിസിനെ അറിയിക്കണമെന്നും, വീഴ്ച വരുത്തുന്ന പക്ഷം വൈദ്യുതി വിച്ഛേദിക്കുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പ് നടപടി കൈകൊണ്ടത്.
നടപടിയുടെ ഭാഗമായി കെ.എസ്.ഇ.ബി നടത്തിയ പരിശോധനയില്‍ 13 അംഗന്‍വാടികള്‍, 7 സ്‌കൂളുകള്‍, 8 കോളജുകള്‍, 2 ഐ.ടി.ഐ, 1 ഹെല്‍ത്ത് സെന്റര്‍, 1 ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി സംവിധാങ്ങളുടെ അപാകതകള്‍ കണ്ടെത്തിയിരുന്നു.
കണക്ഷനില്‍ എര്‍ത്ത് സംവിധാനം ശരിയായവണ്ണമല്ലാത്തതും ഇ.എല്‍.സി.ബി സംവിധാനം ഏര്‍പ്പെടുത്താത്തതും ഉള്‍പ്പെടെയുള്ള പോരായ്മകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.