സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു, 280 രൂപയുടെ കുറവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6710 രൂപയായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് 54,120 രൂപയായിരുന്ന സ്വര്‍ണവില, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 440 രൂപ കുറഞ്ഞു. മെയ് മാസം 20ന് 55,120 രൂപയായാണ് സ്വര്‍ണവിലയുടെ പുതിയ ഉയരം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള നാലുദിവസത്തിനുള്ളില്‍ രണ്ടായിരം രൂപയോളം കുറഞ്ഞ ശേഷം സ്വര്‍ണവില സ്ഥിരത പുലര്‍ത്തുകയാണ്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രധാനമായും പ്രതിഫലിക്കുന്നത്.