Posted By Anuja Staff Editor Posted On

വീണ്ടും കേരളീയം പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍

കേരളീയത്തിന്‍റെ രണ്ടാം പതിപ്പ് നടത്താൻ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഒരുങ്ങുന്നു. ഈ വർഷം ഡിസംബറിൽ കേരളീയം പരിപാടി നടക്കും. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ആദ്യ കേരളീയം പരിപാടി നടത്തിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തെ തുടർന്ന്, പുതിയ പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. പരിപാടിയുടെ ചെലവ് സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ വർഷത്തെ കേരളീയം പരിപാടിയുടെ സ്പോണ്‍സർഷിപ്പ് കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നിയമസഭയിലും ചോദ്യമുയര്‍ന്നപ്പോള്‍ പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകള്‍ മാത്രമാണ് പുറത്ത് വന്നത്.

കേരളീയം 2022-ന്റെ ഭാഗമായ സെൻട്രല്‍ സ്റ്റേഡിയത്തിലെ കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഈ തുക ഏഴ് കലാപരിപാടികള്‍ക്കായുള്ള ചെലവാണ്.

കേരളീയത്തിന്റെ 2024-ലെ പതിപ്പ് വീണ്ടും വലിയ പ്രേക്ഷകപങ്കാളിത്തവും ആവേശവും നിറഞ്ഞതായിരിക്കും. ചെലവുകളുടെ വിശദാംശങ്ങൾ, സ്പോണ്‍സർഷിപ്പ് കണക്കുകൾ എന്നിവ പരസ്യപ്പെടുത്തുന്നതിന് ഈ വർഷം കൂടുതല്‍ ഗൗരവതരമായ നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version