അണ്ണൂർ ചെങ്ങളായിയിലെ റബർ തോട്ടത്തിൽ നിന്നു നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്. പറിപ്പായി ഗവൺമെന്റ് എൽ.പി. സ്കൂളിനടുത്തുള്ള സ്വകാര്യ റബർ തോട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കുന്നതിനിടെ ഇവ കണ്ടെത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
തൊഴിലാളികൾ ആദ്യം ബോംബാണ് കണ്ടെത്തിയതെന്ന് കരുതി, എടുത്തെറിഞ്ഞപ്പോൾ സ്വർണ്ണവും മുത്തുമണികളും അടങ്ങിയ വസ്തുക്കൾ ചിതറി വീണു. കുടത്തിനുള്ളിൽ 17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശുമാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവ ഉണ്ടായിരുന്നു.
വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് തൊഴിലാളികൾ പോലീസ് അറിയിക്കുകയും, പോലീസ് എത്തി കണ്ടെത്തിയ വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ വസ്തുക്കൾ സ്വർണ്ണം പൂശിയതാണോ എന്ന് സംശയമുള്ളതിനാൽ, പുരാവസ്തു വകുപ്പ് വസ്തുക്കൾ പരിശോധിക്കുകയാണ്.