ഇനിമുതല്‍ ഓരോ ആറുമാസവും ശമ്ബളത്തില്‍ നിന്ന് കുറയുന്നത് വലിയൊരു സംഖ്യ, സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ തൊഴിൽ നികുതി ഒക്ടോബർ ഒന്നുമുതൽ കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. ആറാം ധനകാര്യകമ്മീഷന്റെ ശുപാർശയനുസരിച്ചാണ് ഈ നിർദേശം നടപ്പിലാക്കിയത്. പുതിയ ഉത്തരവിനൊപ്പം ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അർദ്ധവാർഷിക തൊഴിൽ നികുതി സ്ലാബുകൾ പരിഷ്‌കരിച്ച് പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇപ്പോൾ മുതൽ ആറ് മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് തൊഴിൽ നികുതി ഈടാക്കുക. 11,999 രൂപ വരെ ശമ്പളം ഉള്ളവർക്ക് തൊഴിൽ നികുതി നിരക്കിൽ മാറ്റമില്ല. 12,000 മുതൽ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120 രൂപയിൽ നിന്ന് 320 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. 18,000 മുതൽ 29,999 രൂപ വരെയുള്ളവരുടെ പുതിയ നികുതി 450 രൂപയാണ്, നേരത്തെ 180 രൂപ ആയിരുന്നു.
30,000 മുതൽ 44,999 രൂപ വരെയുള്ളവരുടെ തൊഴിൽ നികുതി 300 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്തി. 45,000 മുതൽ 99,999 രൂപ വരെയുള്ളവർക്കുള്ള നികുതി 450 രൂപയിൽ നിന്ന് 750 രൂപയാക്കി. 1,00,000 മുതൽ 1,24,999 രൂപ വരെയുള്ളവർക്കും 1,25,000 രൂപ മുകളിൽ ശമ്പളം ഉള്ളവർക്കും നികുതിയിൽ മാറ്റമില്ല, യഥാക്രമം 1000 രൂപയും 1250 രൂപയുമാണ്.
പ്രതിസാമ്ബത്തികവർഷം രണ്ട് തവണയാണ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും തൊഴിൽ നികുതി സ്വീകരിക്കുക. ഈ നികുതി പിരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് അധികാരം.
പുതിയ നികുതി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത് കൊണ്ടു തന്നെ പൊതുജനങ്ങൾക്ക് ഇനി കൂടുതൽ നികുതി നൽകേണ്ടിവരും. ഇത് പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നല്ല വരുമാന വർദ്ധനവിന് കാരണമാകുമെന്നാണ് പ്രതീക്ഷ.
Comments (0)