സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി പ്രാപിക്കുന്നതുമാണ് കേരളത്തിലെ മഴ സാധ്യത വർധിപ്പിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അടുത്ത 5 ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
മഴയുടെ ശക്തി കൂടുന്നതിനാൽ നദികൾ കരകവിഞ്ഞൊഴുകാനും ഭൂമി ഇടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്നും ആഹ്വാനം ചെയ്യുന്നു.