ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിക്ക് 200 മുതല്‍ 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലെ നിധി ശേഖരമാണിതെന്നു കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫിസര്‍ കെ. കൃഷ്ണരാജ് അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നിധിയുടെ പ്രത്യേകതകള്‍
നാണയങ്ങള്‍:
- വെനീഷ്യന്‍ നാണയങ്ങള്‍ ഉപയോഗിച്ചാണ് കാശുമാല നിര്‍മ്മിച്ചിരിക്കുന്നത്.
- മൂന്ന് കാലഘട്ടങ്ങളിലെ രാജാക്കന്‍മാരുടെ നാണയങ്ങളും ശേഖരത്തിലുള്ളത്.
- അറക്കല്‍ രാജവംശത്തിലെ അലി രാജാവിന്റെ കാലത്തെ ‘കണ്ണൂര്‍ പണം’ എന്നറിയപ്പെടുന്ന നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്.
- ഇന്‍ഡോ-ഫ്രഞ്ച് നാണയമായ ‘പുതുച്ചേരിപ്പണം’ എന്നിവയും സാമൂതിരിയുടെ രണ്ട് വെള്ളിനാണയങ്ങളും നിധിയിലെ പ്രധാന ആകര്‍ഷണങ്ങള്‍.
സ്വര്‍ണ്ണാഭരണങ്ങള്‍:
- കാശുമാലയോടൊപ്പം ചേര്‍ത്ത് ഇടാനുള്ള സ്വര്‍ണ്ണമുത്തുകള്‍, ജമിക്കി കമ്മല്‍ എന്നിവയും മറ്റ് കുറച്ച് സ്വര്‍ണാഭരണങ്ങളുമുണ്ട്.
കണ്ണൂര്‍ പണത്തിന് 200 വര്‍ഷത്തെ പഴക്കം തെളിഞ്ഞിട്ടുണ്ട്. 350 വര്‍ഷം പഴക്കമുള്ള നാണയങ്ങളും ഈ ശേഖരത്തിലുണ്ട്, എന്നാൽ നാണയങ്ങളുടെ കാലയളവ് അടിസ്ഥാനമാക്കി നിധി ശേഖരത്തിന്റെ മുഴുവൻ കാലയളവ് നിശ്ചയിക്കാനാകില്ലെന്ന് കെ. കൃഷ്ണരാജ് പറഞ്ഞു.
നിധിയുടെ മൂല്യം
മണ്ണും ചെളിയും പിടിച്ചിരിക്കുന്ന ഈ നിധിയുടെ മൂല്യം ഇപ്പോൾ കൃത്യമായി പറയാനാകില്ല. തൂക്കവും സ്വർണത്തിന്റെ മാറ്റും പരിശോധിച്ചശേഷമേ മൂല്യം നിശ്ചയിക്കാൻ കഴിയൂ. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം പുരാവസ്തു വകുപ്പ് ഡയറക്ടറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് കൃഷ്ണരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.