Posted By Anuja Staff Editor Posted On

വയനാട്ടിലെ കനത്ത മഴ: ബിച്ചനഹള്ളി അണക്കെട്ട് തുറന്നുവിട്ടു

വയനാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് പുഴകള്‍ നിറഞ്ഞൊഴുകിയതോടെ കര്‍ണാടക സര്‍ക്കാര്‍ എച്ച്.ഡി. കോട്ടയിലെ ബിച്ചനഹള്ളി അണക്കെട്ട് തുറന്നു. 12 ടി.എം.സി വെള്ളം അണക്കെട്ടിലേക്ക് എത്തി, 8 ടി.എം.സി ജലം സംഭരിച്ച്, 3 ടി.എം.സി വെള്ളം പുറത്തുവിട്ടു. 19.52 ടി.എം.സി സംഭരണ ശേഷിയുള്ള ഈ അണക്കെട്ടിലേക്ക് 28,000 ക്യൂസെക്സ് വെള്ളം ഒഴുകിയെത്തുന്നതിനാല്‍ 23,750 ക്യൂസെക്സ് വെള്ളം തമിഴ്നാട്ടിലെ മേട്ടൂര്‍ അണക്കെട്ടിലേക്ക് ഒഴുക്കി വിടുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

2284 അടി ഉയരമുള്ള ബിച്ചനഹള്ളി അണക്കെട്ടിന്റെ റിസർവോയറിൽ 2282 അടി വെള്ളമുണ്ട്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി കൂടുതല്‍ വെള്ളം എത്തിയതിനെ തുടര്‍ന്ന്, എച്ച്.ഡി. കോട്ട തഹസിൽദാർ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 13-ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. വയനാട്ടിലെ പ്രധാന നദിയായ കബനിയിലെ 22 ടി.എം.സി വെള്ളത്തില്‍ കേരളം സംഭരിക്കുന്നത് നാല് ടി.എം.സി മാത്രം. കേരളത്തിന് അർഹമായ വെള്ളം കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെയാണ് തമിഴ്നാട് കാവേരി നദി ജല വിനിയോഗ ട്രൈബ്യൂണലിനെ സമീപിച്ചത്.

“കൂടുതല്‍ വെള്ളം വന്നാല്‍ തമിഴ്നാടിന്റെ വിഹിതത്തില്‍ 177 ടി.എം.സി വെള്ളം നല്‍കുമെന്നും, നിലവില്‍ മഴ ലഭിച്ചിട്ടുണ്ടെങ്കിലും കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം നിലനില്‍ക്കുന്നതായി” കര്‍ണാടക ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പ്രതിദിനം 1.5 ടി.എം.സി വെള്ളം തമിഴ്നാടിന് നല്‍കുന്നുണ്ടെന്നും, സംസ്ഥാനത്ത് വെള്ളം സംഭരിക്കാനുള്ള താല്‍പര്യമില്ലെന്നും, വരുണദേവന്റെ അനുഗ്രഹത്താല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും, വെള്ളത്തിന് ക്ഷാമം ഉണ്ട് എന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷ്ണരാജ സാഗർ, നുകു അണക്കെട്ടുകളും കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കും. ബിച്ചനഹള്ളി അണക്കെട്ട് തുറന്നതോടെ സഞ്ചാരികള്‍ക്ക് പ്രവേശനം മുകളിലഭാഗത്ത് നിഷേധിച്ചിരിക്കുകയാണ്. അണക്കെട്ട് നിറഞ്ഞതോടെ ജല പൂജയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. കര്‍ണാടക നിയമസഭ സമ്മേളനത്തിന് ശേഷം ഓഗസ്റ്റ് ആദ്യവാരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ജല പൂജ നടത്തപ്പെടും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version