കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ജ്വര ലക്ഷണങ്ങളോടെ ചികിത്സയിലുള്ള മൂന്നര വയസ്സുകാരന്‍ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കണ്ണൂരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്ബിള്‍ അയച്ചിട്ടുണ്ട്. ഈ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കുട്ടിക്ക് നിലവില്‍ ജര്‍മനിയില്‍ നിന്ന് എത്തിച്ച മരുന്ന് ഉള്‍പ്പെടെ ഏഴ് മരുന്നുകളാണ് നല്‍കുന്നത്.